മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍  ബി.സി ജോജോ അന്തരിച്ചു

തിരുവനന്തപുരം- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.സി ജോജോ അന്തരിച്ചു. കേരള കൗമുദി മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 65 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പാമോലിന്‍ അഴിമതി പുറത്തുകൊണ്ടുവന്നത് ബിസി ജോജോയാണ്. മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ അടക്കം നിരവധി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നത് ജോജോ ആയിരുന്നു.രാജ്യത്തെ ആദ്യവെബ് ടിവിയായ ഇന്ത്യാ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എംഡിയുമായി പ്രവര്‍ത്തിച്ചിരുന്നു.

Latest News