ഇന്‍സ്റ്റഗ്രാം കെണിയിലാക്കി പീഡനം; സുഹൃത്തുക്കള്‍ പിടിയില്‍

ഇടുക്കി-പെണ്‍കുട്ടികളെ പീഡിപ്പിച്ച സുഹൃത്തുക്കള്‍ പിടിയില്‍. കൊല്ലം സംഭ്രമം മണലുവിള വീട്ടില്‍ മുഹമ്മദ് ഹാര്‍ഷിക് (19), കൊല്ലം വട്ടത്താമര കുന്നില്‍ വീട്ടില്‍ അരുണ്‍ (19)എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളായ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച പ്രതികള്‍ ഇവരില്‍ ഒരാളുടെ വീട്ടില്‍ ആളില്ലാതിരുന്ന സമയം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം എസ് എച്ച് ഒ ജെര്‍ലിന്‍ വി സ്‌കറിയ, എസ് ഐമാരായ ജയകൃഷ്ണന്‍ ടി നായര്‍, ബിനോയ് എബ്രഹാം, എ എസ് ഐ ഹരികുമാര്‍, സി പി ഒമാരായ വി കെ അനീഷ്, രഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
 

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

 

Latest News