കോഴിക്കോടന്‍ വിഭവങ്ങളുമായി റിയാദ് സംഗമം ഇഫ്താര്‍ മീറ്റ്

റിയാദ്- കോഴിക്കോട് തെക്കെ പുറം കൂട്ടായ്മ ആയ റിയാദ് സംഗമം സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് കോഴിക്കോടന്‍ വിഭവങ്ങളോടെ ശ്രദ്ധേയമായി.  റിയാദിലെ സുലൈ വനാസ ഹാളില്‍  നടന്ന പരിപാടിയില്‍ സംഗമത്തിന്റ്റെ 150 കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നു.  കുടുംബ ജീവിതവും ദാമ്പത്യ ബന്ധങ്ങളും എന്ന വിഷയത്തില്‍ ഫര്‍ഹാന്‍ ഇസ്ലാഹി  ക്ലാസെടുത്തു. തറാവിഹ് നമസ്‌കാരത്തിന്  ഷാദ് അഹമ്മദ്  നേത്രത്വം നല്‍കി. സംഗമം പ്രസിഡണ്ട് പി.എം. മുഹമ്മദ് ഷാഹിന്‍, ബഷീര്‍ മുസ്ലിലിയാരകം, ഐ.പി. ഉസ്മാന്‍കോയ, യുനസ് പരപ്പില്‍, ഹനാന്‍ ബിന്‍ ഫൈസല്‍,  ആദം ഒജി, ഷുക്കൂര്‍ കുറ്റിച്ചിറ, എം.വി. നൗഫല്‍  പി.ടി.അന്‍സാരി,  പി. സലീം എന്നിവര്‍ പരിപാടിക്ക്  നല്‍കി.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Tags

Latest News