മോഡി വീണ്ടും കേരളത്തിലെത്തുന്നു; മൂന്ന് മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടി

തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും കേരള പര്യടനത്തിന്. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെര!ഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോഡി എത്തുന്നത്.

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ അദ്ദേഹം പങ്കെടുക്കും. ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോഡിയുടെ സന്ദര്‍ശനം. മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും സംസ്ഥാനത്ത് എത്തുന്നുണ്ട്.

സമീപ കാലത്ത് അഞ്ച് തവണ മോഡി കേരളത്തിലെത്തിയിരുന്നു. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികള്‍.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News