വെളിച്ചം സൗദി ഓണ്‍ലൈന്‍ അഞ്ചാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു; പ്രാര്‍ത്ഥനകളില്‍ നിറഞ്ഞ് ഇസ്ഹാഖ് മാസ്റ്റര്‍

വെളിച്ചം സൗദി ഓണ്‍ലൈന്‍ അഞ്ചാംഘട്ട മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായ മുഹമ്മദ് ഇസ്ഹാഖ്, റുക്സാന ഷമീം, ശകീല്‍ ബാബു

ജിദ്ദ- സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വെളിച്ചം സൗദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ''വെളിച്ചം സൗദി ഓണ്‍ലൈന്‍ അഞ്ചാം ഘട്ടം ' ഗ്രാന്‍ഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ സൂറത്തു ന്നംല്‍, സൂറത്തുല്‍ ഖസ്വസ്വ് എന്നീ രണ്ട് അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 6 മാസമായി നടന്ന 12 പ്രാഥമിക മത്സരങ്ങളില്‍ നാട്ടില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി 2000 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.  700 ലധികം പഠിതാക്കള്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഫിനാലെ പരീക്ഷയില്‍ 100 % മാര്‍ക്ക് വാങ്ങി മുന്ന് വിജയികള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. മുഹമ്മദ് ഇസ്ഹാഖ് മാസ്റ്റര്‍ അരൂര്‍, റുക്‌സാന ഷമീം വേങ്ങര, ഷക്കീല്‍ ബാബു ജിദ്ദ എന്നിവരാണ് ഒന്നാം സമ്മാനമായ ഗോള്‍ഡ് കോയിന് അര്‍ഹരായത്.
ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ട ഒന്നാം സമ്മാനത്തിന് അര്‍ഹനായ മുഹമ്മദ് ഇസ്ഹാഖ് അരൂരിന്റെ സമ്മാനം,  കുടുംബത്തിന്റെ ആവശ്യപ്രകാരം കെ എന്‍ എം മര്‍ക്കസുദ്ദഅവ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ സി പി ഉമ്മര്‍ സുല്ലമി പ്രാര്‍ത്ഥന നിറഞ്ഞ സദസ്സില്‍ നിന്ന് ഏറ്റ് വാങ്ങി. മാര്‍ച്ച് നാലിന് മലപ്പുറം പുളിക്കലില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്.

ഷബാന സഹദ് ജിദ്ദ, മുഫീദ സുള്‍ഫിക്കര്‍ അബുദാബി, ജമീന അന്‍സാര്‍ ആലപ്പുഴ, റംലത്ത് അല്‍ ഖര്‍ജ്, സല്‍മ അബുദുല്‍ ഖാദര്‍ ദുബായ്, നൗഷാദ് റിയാദ്, ഉമ്മു സല്‍മ പലേമാട്, അമീന മലപ്പുറം, സഫിയാബീ കൊല്ലം, ഖൈറുന്നീസ ജുബൈല്‍, സബീറ പി വേങ്ങര, ഖദീജ സി എ കോഴിക്കോട്, ഹസീന പികെ ഐകരപ്പടി, ഷാക്കിറ ബിപി ജുബൈല്‍, ബദ്ദറുന്നീസ സിയാകണ്ടം, റസീന പറമ്പില്‍പീടിക, നുസ്രത്ത് റിയാദ്, ഖദീജ എ കെ പാലക്കാട്, ജമീല എന്‍ പുളിക്കല്‍ എന്നിവര്‍ 4 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഗമത്തില്‍ വെച്ച് വിതരണം വിതരണം ചെയ്തു. വെളിച്ചം ഓണ്‍ലൈന്‍ വെബ്‌സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങള്‍ സൗദിയിലെ വിവിധ ഇസ്ലാഹി സെന്ററുകളില്‍ നിന്നുള്ള വെളിച്ചം കോര്‍ഡിനേറ്റര്‍മാരും കണ്‍വീനര്‍മാരും നിയന്ത്രിച്ചു. ഈ റമദാനില്‍ വെളിച്ചം റമദാന്‍ 2024 ഖുര്‍ആനിലെ ജുസ്അ് 25 നെ ആസ്പദമാക്കിയുള്ള പഠനപദ്ധതിയും 19ന് വയസ്സിന് താഴെയുള്ളവര്‍ക്കായി ഇംഗ്ലീഷ് തഫ്‌സീറിനെ ആസ്പദമാക്കിയൂള്ള പുതിയ പഠനപദ്ധതിയായ ദ ലൈറ്റ് ഓണ്‍ലൈന്‍ ജൂനിയറും നടന്നു വരുന്നു. ഈ പദ്ധതികളില്‍ പങ്കെടുക്കാന്‍ elichamsaudionline.com, thelightjuniors.com എന്നീ വെബ്‌സസൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Tags

Latest News