ജിദ്ദ ബലദിയ സ്ട്രീറ്റ് മലയാളി കൂട്ടായ്മ ഇഫ്താര്‍ സംഗമം

ജിദ്ദ-ബലദിയ സ്ട്രീറ്റ് മലയാളി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. സാധാരണ ജോലിക്കാരാണ് കൂടുതലും പങ്കെടുത്തത്. 1500-ലേറെ പേര്‍ സംബന്ധിച്ച നോമ്പു തുറ ബലദിയ സ്ട്രീറ്റ് മലയാളി കേന്ദ്രമായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു. എല്ലാവര്‍ഷവും ഇവിടത്തെ മലയാളി കൂട്ടായ്മ ഇഫ്താര്‍ ഒരുക്കാറുണ്ട്.  
ബില്‍ഡിങ് മെറ്റേരിയല്‍ സെയില്‍സ് കേന്ദ്രമായ സൂഖുല്‍ ഗുറാബും, ബലദിയ സ്ട്രീറ്റിലും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും ബിസിനസുകാരും ഒത്തുചേര്‍ന്നു.

 

Latest News