ഉംറക്കു പോകുകയായിരുന്ന പ്രവാസിയും ഭാര്യയും രണ്ട് മക്കളും അപകടത്തില്‍ മരിച്ചു

ദോഹ-ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോകുകയായിരുന്ന പ്രവാസിയും ഭാര്യയും രണ്ടു പിഞ്ചുമക്കളും അപകടത്തില്‍ മരിച്ചു. മംഗലാപുരം സ്വദേശി മുഹമ്മദ് റമീസ് ഇഖ്ബാല്‍(34), ഭാര്യ ഹിബ(29), മക്കളായ ആരുഷ്(3), റാഹ(മൂന്നു മാസം)എന്നിവരാണ് മരിച്ചത്. മക്കയിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച രാത്രി സംഘം സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.
ഹിബയുടെ സഹോദരി ശബ്‌നത്തിന്റെ മകള്‍ ഫാത്തിമ(19)യ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഹിബയുടെ മറ്റൊരു സഹോദരി ലുബ്‌നയുടെ നാലുവയസ്സുകാരനായ മകന്‍ ഈസ പരിക്കില്ലാതെ രക്ഷപ്പെട്ടു. റിയാദിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഫാത്തിമയുടെ നില ഗുരുതരമാണ്.

 

Latest News