കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്‌നമല്ലേ സത്യഭാമേ - ആര്‍ വി എല്‍ രാമകൃഷ്ണനെ അധിക്ഷേപിച്ചതിന് ജോയ് മാത്യുവിന്റെ മറുപടി

കോഴിക്കോട് - കറുപ്പ് നിറത്തിന്റെ പേരില്‍ കലാമണ്ഡലം സതഭാമ അധിക്ഷേപിച്ച ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി നടന്‍ ജോയ് മാത്യു. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്‌നമല്ലേ സത്യഭാമേ. വിവരവും വിവേകവുമാണ് മനുഷ്യര്‍ക്ക് വേണ്ടതെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ഇങ്ങനെയൊരാള്‍ ഉന്നതനായ ഒരു കലാകാരന്‍ കൂടിയാവുമ്പോള്‍ അയാള്‍ക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ് . നൃത്തപഠനത്തില്‍ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ ആര്‍ എല്‍ വി രാമകൃഷ്ണന്‍ തത്ക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ .''പത്മ''കള്‍ക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ എന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

 

Latest News