കൊച്ചി- മലയാളികളെ ആവോളം ചിരിപ്പിച്ച് ട്രെന്റായി മാറിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ജയസൂര്യയും വിജയ് ബാബുവും സംവിധായകന്‍ മിഥുന്‍ മാനുവലും ഒരു ആടിനെ എടുത്തുകൊണ്ട് നില്‍ക്കുന്ന പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം.
പാപ്പനും പിള്ളേരും വരുവാ കേട്ടോ... ഇനി അങ്ങോട്ട് 'ആടുകാലം'. പോസ്റ്റര്‍ പങ്കുവച്ച് ജയസൂര്യ കുറിച്ചു. 40 കോടി മുതല്‍ മുടക്കിയാണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തില്‍ ഷാജി പാപ്പനൊപ്പം ഡ്യൂഡും അറയ്ക്കല്‍ അബുവും സാത്താന്‍ സേവ്യറും സര്‍ബത്ത് ഷമീറും ക്യാപ്റ്റന്‍ ക്ലീറ്റസും ശശി ആശാനുമൊക്കെ മൂന്നാം വരവിലുണ്ടാകും.
2015ലാണ് ആട് ഒരു ഭീകരജീവിയാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ അന്ന് ചിത്രത്തിന് തിയേറ്ററില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ടോറന്റിലും ടെലിവിഷനിലും പ്രേക്ഷക പ്രീതി നേടി.
തുടര്‍ന്ന് ഈ ജനപ്രീതിയുടെ പിന്തുണയില്‍ സിനിമയുടെ രണ്ടാം ഭാഗം ആട് 2 2017ല്‍ മിഥുന്‍ മാനുവല്‍ ഒരുക്കി. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.