Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആടുമായി വീണ്ടും ജയസൂര്യയും കൂട്ടരും, മൂന്നാം ഭാഗമൊരുങ്ങുന്നു

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ കോമഡി ചിത്രങ്ങളില്‍ ഇടംപിടിച്ച സിനിമകളാണ് ജയസൂര്യയുടെയും മിഥുന്‍ മാനുവല്‍ തോമസിന്റെയും ആട്, ആട് 2 എന്നിവ. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ആട് 3 പ്രഖ്യാപിച്ചിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം നിര്‍മിക്കുന്നതും വിജയ് ബാബുവാണ്.

ജയസൂര്യ, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, നിര്‍മാതാവ് വിജയ് ബാബു, ആടിന്റെ മറ്റ് ആട് ടീം അംഗങ്ങള്‍ എന്നിവര്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മൂന്നാം ഭാഗം പ്രഖ്യാപിച്ചുകൊണ്ട് രസകരമായൊരു പോസ്റ്റര്‍ ആണ് പങ്കുവച്ചിരിക്കുന്നത്. ജയസൂര്യയും മിഥുനും വിജയ് ബാബുവും കറുത്ത വസ്ത്രമണിഞ്ഞ് ആടുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് പോസ്റ്റര്‍. 'പാപ്പനും പിള്ളേരും വരുവാ കേട്ടോ. ഇനി അങ്ങോട്ട് ആടുകാലം' എന്നാണ് പോസ്റ്ററിനൊപ്പം കുറിച്ച വാക്കുകള്‍.

2015ലാണ് ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ആട് തിയറ്ററുകളില്‍ എത്തിയത്. സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ജനപ്രീതി നേടിയിരുന്നു. 2017ലാണ് രണ്ടാം ഭാഗമെത്തിയത്. പിങ്കി എന്ന ആടിന്റെയും ജയസൂര്യ അവതരിപ്പിച്ച ഷാജിപ്പാപ്പന്റെയും രസകരമായ കഥയാണ് ആട്.

സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഉണ്ണി രാജന്‍ പി. ദേവ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, മാമുക്കോയ,സിജോയ് വര്‍ഗീസ്, ഹരിപ്രശാന്ത് എം, സുധി കോപ്പ, ബിജു കുട്ടന്‍, ശ്രിന്ദ, സേതു ലക്ഷ്മി തുടങ്ങി ഒരു വലിയ താരനിര അണിനിരന്ന ചിത്രത്തില്‍ എസ്‌ഐ ഷര്‍ബത്ത് ഷമീറിന്റെ വേഷത്തില്‍ നിര്‍മാതാവ് വിജയ് ബാബുവും പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നാം വരവില്‍ ഷാജിപ്പാപ്പനൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയാം.

 

Latest News