വിവാഹ നിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ചു

എടപ്പാള്‍: വിവാഹ നിശ്ചയ ദിവസം യുവാവിനെ വീടിനടുത്ത് പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം കുറ്റിപ്പാല കുഴിയില്‍ വേലായുധന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്.

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു ശനിയാഴ്ച അര്‍ധരാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ വീട്ടില്‍ കാണാനില്ലായിരുന്നു. അമ്മ സത്യ തിര ഞ്ഞുകൊണ്ടിരിക്കെ വീടിനു മുന്നിലെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങി കിടക്കുന്ന കാണുകയായിരുന്നു. 

കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലര്‍ച്ചെ രണ്ടുമണിക്ക് കോഴിക്കടയില്‍ നിന്ന് സ്വന്തം വണ്ടിയില്‍ ഇറച്ചി കൊണ്ടുവന്നു അവസാന ഒരുക്കങ്ങളും നടത്തിയ ശേഷമാണ് വീട്ടില്‍ ഉറങ്ങാന്‍ കിടന്നിരുന്നത്.

Latest News