വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്  മാറ്റിവയ്ക്കണം-ഫോര്‍വേഡ് ബ്ലോക്ക്

കോഴിക്കോട്-ഏപ്രില്‍ 26ന് വെള്ളിയാഴ്ച കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുന:പരിശോധിക്കണമെന്ന് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം വീടുകളില്‍ കയറി പ്രവര്‍ത്തനം നടത്തുവാന്‍ യോഗം തീരുമാനിച്ചു.
           പാര്‍ട്ടിയുടെ ജില്ലാ കണ്‍വെന്‍ഷന്‍ 21ന് വ്യാഴാഴ്ച നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് ചെറുപ്പ, മൊയ്തീന്‍ കോയ കുറ്റിക്കാട്ടൂര്‍, അനസ് അത്തോളി, പി.അനില്‍കുമാര്‍, റഫീഖ് പൂക്കാട് എന്നിവര്‍ സംസാരിച്ചു.

Latest News