ജിസാന്‍ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

ജിസാന്‍-സബിയ ഏരിയ കെഎംസിസി കമ്മറ്റി പന്ത്രണ്ടാമത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇഫ്താര്‍ സബിയയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളുടെ സംഗമമായി. നൂറോളം സ്ത്രീകളും സംഗമത്തില്‍ പങ്കെടുത്തു.  ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.  സബിയ ഏരിയ കമ്മറ്റി പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍  മങ്കട അധ്യക്ഷത വഹിച്ചു.  ഹാരിസ് കല്ലായി മുഖ്യപ്രഭാഷണം നടത്തി. ഖാലിദ് പട്‌ല, ഡോ മന്‍സൂര്‍ മന്‍സൂര്‍ നാലകത്ത്,മുനീര്‍ ഹുദവി എന്നിവര്‍  സംസാരിച്ചു. ,അസിസ് മോങ്ങം,ഷൗക്കത്ത് ബാപ്പു എളങ്കൂര്‍ ,സാലിം നേച്ചിയില്‍,മുസ്തഫ മോങ്ങം, അലി പെരിന്തല്‍മണ്ണ, ഇബ്രാഹിം വേങ്ങര, ബഷീര്‍, അബ്ദുല്‍ കരീം  അക്കോട്, ജസ്മല്‍ വളമംഗലം, സിറാജ് പുല്ലൂരാംപാറ, ഫാരിസ് കോള്‍ഡ് സ്‌റ്റോറിലെ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓര്‍ഗനൈസിംഗ് സെക്രട്ടറി കുഞ്ഞി മുഹമ്മദ് (പീച്ചി) സ്വാഗതവും ജനറല്‍ സെക്രട്ടറി ബഷീര്‍  നന്ദിയും പറഞ്ഞു.

 

Latest News