അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ- നടന്‍ അമിതാഭ് ബച്ചന്‍ മുംബൈയിലെ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായി. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നാണ് വിവരം.ബച്ചന്റെ കുടുംബമോ സുഹൃത്തുക്കളോ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.  പതിവു ചെക്കപ്പുകള്‍ക്കായാണ് ബച്ചന്‍ ആശുപത്രിയില്‍ എത്തിയതെന്നും പറയുന്നു.ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ബച്ചന്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നത്. ജനുവരിയില്‍ കൈത്തണ്ടയില്‍ ശസ്ത്രക്രിയ ചെയ്തിരുന്നു.

Latest News