കോഴിക്കോട്ട് ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കോഴിക്കോട് - കോഴിക്കോട് താമരശ്ശേരിയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Latest News