Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീ ശാക്തികരണ ബോധവൽക്കരണവുമായി ബഹ്റൈൻ പ്രവാസി മിത്ര

മനാമ - അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി മിത്ര പ്രവാസി വനിതാദിന സംഗമം സംഘടിപ്പിച്ചു. പ്രവാസി മിത്ര പ്രസിഡൻറ് വഫാ ഷാഹുൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യമുണ്ട്. പുരോഗതി പ്രാപിക്കുന്ന ഒരു സമൂഹത്തിൻ്റെ നട്ടെല്ലാണ് സ്ത്രീ സമൂഹം. ലിംഗഭേദത്തെ അടിസ്ഥാനമാക്കി സ്ത്രീ സമൂഹത്തിൻറെ കഴിവുകളെ കുറച്ചുകാണരുത്. സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു കഴിഞ്ഞു പക്ഷേ അതിനനുസരിച്ച് സമൂഹവും കുടുംബവും മാറാത്തതാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി  എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അവർ പറഞ്ഞു.

സ്ത്രീകളുടെ സാമൂഹിക തുല്യതക്കുവേണ്ടിയുള്ള പേരാട്ടത്തിൻ്റെ ചരിത്രമാണ് വനിതാ ദിനത്തിന് പറയാനുള്ളത് എന്ന് വനിതാദിന സന്ദേശം നൽകിയ പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് ഷിജിന ആഷിക് പറഞ്ഞു. കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും അവരുടെ പ്രഗൽഭ്യവും സേവനങ്ങളും ലഭ്യമാക്കുവാൻ അവർക്ക് തുല്യ അവസരം ഉണ്ടാകണം.

പ്രവാസി സ്ത്രീകളുടെ സർഗാത്മകത അവരുടെ വ്യക്തിത്വ വികസനത്തിനും അഭിരുചികളെ വളർത്തുന്നതിനും സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസി വനിതകൾ എന്നതാണ് പ്രവാസി മിത്രയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സ്വാഗതം ആശംസിച്ച ജനറൽ സെക്രട്ടറി സഞ്ജു സാനു പറഞ്ഞു.

ബൂസ്റ്റ് യുവർ ഇന്നർ സെൽഫ് എന്ന വിഷയത്തിൽ മൈൻ്റ് കോച്ച് മസീറ നജാഹ് നടത്തിയ സെഷൻ സദസ്സിന് പുതുമയും വ്യത്യസ്തതയും നൽകി.

വിനോദവും വിജ്ഞാനവും കളിയും ചിരിയും സന്തോഷവും പങ്കുവെച്ച വനിതാദിന സംഗമം പ്രവാസി മിത്ര വൈസ് പ്രസിഡൻ്റ് ലിഖിത ലക്ഷ്മൺ നിയന്ത്രിച്ചു. സബീന അബ്ദുൽ ഖാദർ ആശംസ പ്രസംഗം നടത്തി. ആബിദ നജ്മുദീൻ നന്ദി പറഞ്ഞു

Tags

Latest News