Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് പ്രത്യാശയായി “ഹോപ് ഓഫ് ലൈഫ് “ കൂട്ടായ്മക്ക് തുടക്കം

ദുബായ്‌ - പ്രവാസി മലയാളികൾക്കിടയിൽ വർധിച്ചുവരുന്ന, ആത്മഹത്യ പ്രവണതക്ക് പരിഹാരം കണ്ടെത്താൻ, ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ, സൈക്യാട്രിസ്‌റ്, സൈക്കോളജിസ്റ്റ്'', അഡ്വക്കേറ്റ്മാർ വിവിധ  സംഘടനാപ്രതിനിധികൾ എന്നിവർ മുൻകയ്യെടുത്ത്  തുടക്കം കുറിച്ച ഹോപ് ഓഫ് ലൈഫ്  സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു . ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ  അനുഭവം പങ്കുവെച്ചുകൊണ്ട് ഹാജറാബി വലിയകത്ത്  അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഷാർജ ഇന്ത്യൻ അസോസിയേഷൻ  പ്രസിഡന്റ് നിസാർ തളങ്കര ഹോപ് ഓഫ് ലൈഫ് പ്രവർത്തകരുടെ സേവനം 24: മണിക്കൂറും   ലഭ്യമാകുന്ന മൊബൈൽ നമ്പറുകൾ  0553020322 & 0585341882  പ്രവാസി സമൂഹത്തിനായി സമർപ്പിച്ചു.
ഡോ. വി ടി ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ ആസ്പദമാക്കി സന്ധ്യ രഘുകുമാർ അവതരിപിച്ച  ഏകാങ്കനാടകം ചടങിന് മാറ്റ്കൂട്ടി, കൗൺസിലർമാരായ  പ്രവീൺ ഡേവിഡ്, അനീഷ മുഹാസ്, റോസ് കമ്മത് എന്നിവരും.ലീഗൽ സപ്പോർട് ടീം ഫ്രാൻഗൾഫ് എംഡി  ഈസ അനീസ്,  ഡോ.  താഹിറലി കല്ലാട്ട് .പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 
ഹോപ്പ് ഓഫ് ലൈഫ്  കമ്മിറ്റി ഭാരവാരവാഹികളായി പ്രസിഡന്റ് ഹാജറാബി വലിയകത്തും, വൈസ് പ്രസിഡന്റ് മാരായി പ്രവീൺ ഡേവിഡ് , ഷാജഹാൻ വലിയകത്ത്, ശരീഫ് പിവി കരേക്കാട് ,സിദ്ധിക്ക് സിപി, .ജനറൽ സെക്രട്ടറി നിഷാജ് , ജോയിൻ്റ് സെക്രട്ടറിമാരായ നൗജസ് കയകൂൽ ,നിസാർ പട്ടാമ്പി, സന്ധ്യ രഘുകുമാർ,സുബിൻ ട്രഷറർ സിയാദ് , ലീഗൽ സപ്പോർട്ടേഴ്‌സ് ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ് ബിന്ദു അരുൺ, രക്ഷാധികാരികളായി അഷ്‌റഫ് ബഷീർ, മുഹമ്മദ് റസീഫ്, റഷീദ് സുഫ്ഫ, രാജേഷ് വട്ടപറമ്പിൽ എന്നിവരെയും  തെരെഞ്ഞെടുത്തു .

Tags

Latest News