ഓടുന്ന ട്രെയിനിനടിയില്‍പ്പെട്ട ചായക്കച്ചവടക്കാരന്‍  അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂര്‍- ഓടുന്ന ട്രെയിനിനടിയില്‍പ്പെട്ട ചായക്കച്ചവടക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെ ടൈലിനോട് ചേര്‍ന്നുള്ള പൊട്ടിയ ഇന്റര്‍ലോക്കിലൂടെ നടന്നുനീങ്ങുന്നതിനിടെയാണ് സംഭവം.ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റിയതിനാലാണ് ഷറഫുദ്ദീനെ രക്ഷിക്കാന്‍ സാധിച്ചത്. ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ചായക്കച്ചവടക്കാരന്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇരിക്കൂര്‍ സ്വദേശിയായ ഷറഫുദ്ദീന്‍ ആണ് രക്ഷപ്പെട്ടത്. ട്രെയിനിനും ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനും ഇടയിലാണ് ഷറഫുദ്ദീന്‍ വീണത്.

Latest News