Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റമദാനിലെ കാരുണ്യം... 735 തടവുകാരെ വിട്ടയക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ഉത്തരവിട്ടു

അബുദാബി - റമദാന് മുന്നോടിയായി രാജ്യത്തെ 735 തടവുകാരെ വിട്ടയക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷയനുഭവിക്കുന്നവരുടെ പിഴകള്‍ തീര്‍പ്പാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
യു.എ.ഇ.യുടെ സഹിഷ്ണുതാമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനം. തെറ്റുകള്‍മനസ്സിലാക്കി സാമൂഹിക ഉത്തരവാദിത്വത്തോടെ ജീവിക്കാനും ഭാവിയെക്കുറിച്ച് ചിന്തിക്കാനും കുടുംബബന്ധങ്ങള്‍ ദൃഢമാക്കാനും തടവുകാര്‍ക്ക് അവസരം നല്‍കാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വര്‍ഷവും റമദാന് മുന്നോടിയായി യു.എ.ഇ അടക്കം വിവിധ രാജ്യങ്ങളില്‍ തടവുകാരെ മോചിപ്പിക്കാറുണ്ട്.

 

Tags

Latest News