സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം പാനല്‍ ടോക്ക് സംഘടിപ്പിച്ചു

പാനല്‍ ടോക്കിലെ വിഷയാവതാരകരും  എസ്.ഐ.എച്ച്.എഫ്  ഭാരവാഹികളും കോണ്‍സല്‍ ഇമാം മെഹ്ദി ഹുസൈനൊപ്പം.

ജിദ്ദ- സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം (എസ്.ഐ.എച്ച്.എഫ്) ജിദ്ദ ചാപ്റ്റര്‍ വ്രതവും ആരോഗ്യവും എന്ന വിഷയത്തില്‍ ബോധവത്കരണ പാനല്‍ ടോക്ക് സംഘടിപ്പിച്ചു.  ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ രംഗത്തെ പ്രമുഖരുടെ വിഷയാവതരണങ്ങളും  ചര്‍ച്ചകളും നടന്നു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.മുഷ്‌കത്ത് മുഹമ്മദലി സ്വാഗതം പറഞ്ഞു. എസ്.ഐ.എച്ച്.എഫ് പ്രസിഡന്റും ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അഷ്‌റഫ് ആമിര്‍ വ്രതവുമായി ബന്ധപ്പെട്ട ആരോഗ്യ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചു.  ഡയബറ്റിസ് കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഖാജാ യാമിനുദ്ദീന്‍, പ്രമേഹവും വ്രതനാനുഷ്ടാനവും എന്ന വിഷയത്തിലും ദന്താരോഗ്യ വിദഗ്ധ ഡോ. ഫര്‍ഹീന്‍ താഹ, വ്രതവും ദന്ത പരിചരണവും വായയുടെ ശുചിത്വവും സംബന്ധിച്ചും സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഡോ. ജെംഷിത്ത് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പാനല്‍ ചര്‍ച്ചയില്‍ ശ്രോതാക്കളുടെ വ്രതവും ആരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അവതാരകര്‍ മറുപടി പറഞ്ഞു. കോണ്‍സല്‍ ഇമാം മെഹ്ദി ഹുസൈന്‍ ആശംസ നേരുകയും വിഷയാവതാരകര്‍ക്കുള്ള മെമന്റോകള്‍ സമ്മാനിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. ഇഖ്ബാല്‍ മുസാനി ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സംസാരിച്ചു. ട്രഷറര്‍ ഡോ. ഫഹീം റഹ്മാന്‍  നന്ദി പറഞ്ഞു. 

 

Tags

Latest News