ആടുജീവിതം ട്രെയിലര്‍ റിലീസായി 

കൊച്ചി- ബ്ലെസി സംവിധാനം നിര്‍വഹിച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബെന്യാമിന്റെ നോവല്‍ ആടുജീവിതമാണ് സിനിമയാകുന്നത്. മാര്‍ച്ച് 28ന് പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്. 

നജീബ് എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മരുഭൂമിയിലെ മസാറയില്‍ കുടുങ്ങിപ്പോയ നജീബായി മാറാന്‍ പൃഥ്വിരാജ് വലിയ ശാരീരിക മാറ്റങ്ങളാണ് നടത്തിയത്. 

2018ലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലത്ത് സിനിമാ സംഘം വിദേശത്ത് കുടുങ്ങിപ്പോയിരുന്നു. 2023 ജൂലൈ 14നാണ് ചിത്രീകരണം പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു പ്രധാന ലൊക്കേഷന്‍. അമലാ പോളാണ് ചിത്രത്തില്‍ പൃഥിരാജിന്റെ നായിക.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

Latest News