തമിഴ് നടന്‍ അജിത് കുമാറിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ- തമിഴ് നടന്‍ അജിത് കുമാറിനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. അതേസമയം കാര്‍ഡിയോ ന്യൂറോ പരിശോധനകള്‍ക്കായാണ് താരം ആശുപത്രിയിലെത്തിയതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ താരത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ എത്തിയ തെന്നുമാണ് അജിത്തുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.ബുധനാഴ്ചയായിരുന്നു അജിത്-ശാലിനി ദമ്പതികളുടെ രണ്ടാമത്തെ മകന്റെ പിറന്നാള്‍ ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങള്‍ അജിത് തന്നെ എക്‌സില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിഡാ മുയര്‍ച്ചിയാണ് അജിത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. തൃഷയാണ് ചിത്രത്തിലെ നായിക.

Latest News