ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന്‌ തുടക്കമിട്ട്  സൗദി കെ.എം.സി.സി

യാമ്പു -  ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.എം.സി.സി നാഷനൽ കമ്മിറ്റി തുടക്കമിട്ടു. 'മതേതര ജനാധിപത്യ ശാക്തീകരണത്തിന് ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റുക' എന്ന ശീർഷകത്തിൽ നടക്കുന്ന പാർലിമെന്റ് ഇലക്ഷൻ കാമ്പയിന്റെ ഔപചാരികമായ ഉദ്‌ഘാടനവും മുഖ്യ പ്രഭാഷണവും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം നിർവഹിച്ചു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന അർഥത്തിലുള്ള ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനും തീവ്ര ഹിന്ദുത്വത്തെ തളക്കാനും കിട്ടുന്ന അവസരമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പെന്നും നമ്മുടെ ഭരണഘടനാപരമായ അസ്തിത്വവും മൗലികസ്വാഭാവവും പരിരക്ഷിക്കാൻ എല്ലാവരുടെയും കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളുടെ അകമഴിഞ്ഞ പിന്തുണയോടെയും നുണപ്രചാരണങ്ങളിലൂടെയും അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മികവ് പുലർത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
യാമ്പു  കെ.എം.സി.സി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്‌ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി  അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ശങ്കർ എളങ്കൂർ, കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഉസ്‌മാൻ അലി പാലത്തിങ്ങൽ, സുലൈമാൻ മാളിയേക്കൽ, സെക്രട്ടറി സമദ് പട്ടനിൽ, ഒ.ഐ.സി.സി യാമ്പു പ്രസിഡന്റ്  സിദ്ദീഖുൽ അക്ബർ, കെ.എം.സി.സി റാബിഖ് പ്രസിഡന്റ് ഗഫൂർ ചേലേമ്പ്ര എന്നിവർ സംസാരിച്ചു. വിവിധ പ്രവാസി സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച്  അസ്‌ക്കർ  വണ്ടൂർ, സലീം വേങ്ങര, ഡോ. ശഫീഖ് ഹുസൈൻ ഹുദവി, സഫീൽ കടന്നമണ്ണ, അനീസുദ്ദീൻ ചെറുകുളമ്പ്, നിയാസ് യൂസുഫ്, അബ്ബാസ് മുസ്ലിയാരങ്ങാടി എന്നിവർ  സംബന്ധിച്ചു. ഹാഫിദ് മുഹമ്മദ് റസിൻ ഖിറാഅത്ത് നടത്തി. കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയും തെരഞ്ഞെടുപ്പ് ഉപസമിതി ജനറൽ കൺവീനറുമായ നാസർ വെളിയങ്കോട് സ്വാഗതവും യാമ്പു കെ.എം.സി.സി പ്രസിഡന്റ് നാസർ നടുവിൽ നന്ദിയും പറഞ്ഞു. അബ്ദുൽ കരീം പുഴക്കാട്ടിരി, മുസ്തഫ മൊറയൂർ, അയ്യൂബ് എടരിക്കോട്, സിറാജ് മുസ്ലിയാരകത്ത്, അബ്ദുറഹീം കരുവന്തിരുത്തി, ഷറഫു പാലേരി ,അഷറഫ് കല്ലിൽ ,അലിയാർ മണ്ണൂർ, അബ്ദുറസാഖ് നമ്പ്രം  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags

Latest News