തൃശൂരില്‍ പ്രവാസിയെയും കുടുംബത്തെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍- തൃശൂരില്‍ പ്രവാസിയെയും കുടുംബത്തെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  പേരാമംഗലം അമ്പലക്കാവില്‍ അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ്(35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍ (9 )എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഹരിന്‍. ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.  വീട് തുറക്കാത്തതിനെത്തുടര്‍ന്ന്  അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുകായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

 

Latest News