കരിപ്പൂരില്‍ 6.2 കിലോ സ്വര്‍ണവും വിദേശ സിഗരറ്റുകളും പിടികൂടി

കൊണ്ടോട്ടി-  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 6.2 കിലോഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപ വില വരുന്ന സിഗരറ്റും പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് 3.88 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയുടെ വിദേശ നിര്‍മ്മിത സിഗററ്റും പിടികൂടിയത്. പതിനൊന്ന് യാത്രക്കാരില്‍നിന്നാണ് സിഗരറ്റ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തില്‍ വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 78 ലക്ഷം രൂപ വിലവരുന്ന  1.241 കിലോഗ്രാം സ്വര്‍ണവും ഉള്‍പ്പെടും. യാത്രക്കാര്‍ ശരീരത്തില്‍ ഒളിപിച്ചും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുമാണ് സ്വര്‍ണം കൊണ്ട് വന്നത്.

 

Latest News