ജിദ്ദ- ശക്തമായ പൊടിക്കാറ്റ് മൂലം ജിദ്ദ തുറമുഖത്ത് കപ്പൽ ഗതാഗതം നിർത്തിവെച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.05 ന് ആണ് തുറമുഖത്ത് കപ്പൽ ഗതാഗതം നിർത്തിവെച്ചത്. ശക്തമായ പൊടിക്കാറ്റും ദൃശ്യക്ഷമത കുറഞ്ഞതുമാണ് തുറമുഖം അടച്ചിടുന്നതിന് കാരണം. ഇന്നലെ ഉച്ചയ്ക്ക് 11.55 ന് ജിദ്ദയിലും മക്ക പ്രവിശ്യയിലെ സമീപപ്രദേശങ്ങളിലും ആരംഭിച്ച പൊടിക്കാറ്റ് നാലു മണി വരെ തുടർന്നു.