രജനിയെ സ്വീകരിക്കാന്‍ പ്രത്യേക ജെറ്റ്, ആഡംബര വസതി;  അംബാനി കുടുംബത്തിന് നന്ദി അറിയിച്ച് മകള്‍ ഐശ്വര്യ

മുംബൈ-മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ചടങ്ങില്‍ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ. മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിങ് ആഘോഷ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഗുജറാത്തി ജാംനഗറില്‍ തിരശ്ശീല വീണത്. ഏറ്റവും പ്രിയപ്പെട്ട ആതിഥേയരായ നിത ആന്റിക്കും മുകേഷ് അങ്കിളിനും നന്ദി. പ്രിയപ്പെട്ട ആനന്ദിന്റെയും രാധികയുടെയും വിവാഹത്തിന് മുന്‍പുള്ള അവിസ്മരണീയവും മനോഹരവുമായ വാരാന്ത്യം അപ്പയ്ക്കും അമ്മയ്ക്കുമൊപ്പം ചെലവിഴിച്ചു'- എന്ന് ഐശ്വര്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
മുകേഷ് അംബാനി പ്രത്യേകമായി അയച്ച പ്രൈവറ്റ് ജെറ്റിലാണ് രജനീകാന്തും കുടുംബവും വിവാഹചടങ്ങുകള്‍ക്ക് എത്തിയത്. പ്രൈവറ്റ് ജെറ്റില്‍ രജനിയും ഭാര്യ ലതയും ഐശ്വര്യയും സഞ്ചരിക്കുന്നതിന്റെയും ആഡംബര വസതിയില്‍ വാരാന്ത്യം ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഐശ്വര്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.മൂന്ന് ദിവസം നീണ്ടു നിന്ന ആഡംബര പ്രീവെഡ്ഡിങ് ആഘോഷ പരിപാടിയില്‍ തമിഴില്‍ നിന്നും രജനീകാന്തിനൊപ്പം ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചനും കുടുംബവും ഷാരൂഖ് കാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങി സിനിമ രംഗത്ത് നിന്നുള്ള നിരവധി ആളുകള്‍ പങ്കെടുത്തു.

Latest News