തൃപ്പൂണിത്തുറ മെട്രോ ടെര്‍മിനല്‍ പ്രധാനമന്ത്രി  നരേന്ദ്രമോഡി ഇന്നു നാടിന് സമര്‍പ്പിക്കും

കൊച്ചി- കൊച്ചി മെട്രോ സര്‍വീസ് ഇന്ന് രാജനഗരിയിലേക്ക് ചൂളം വിളിച്ചെത്തും. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് ഓണ്‍ലൈനായിട്ടാണ് പ്രധാനമന്ത്രി മെട്രോ ഫ്‌ളാഗ് ഓഫ് ചെയ്യുക.ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുക്കിയിട്ടുള്ളത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുണ്ട്.
ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ആദ്യ ട്രെയിന്‍ ഭിന്നശേഷിയുള്ള കുട്ടികളുമായി ആലുവയിലേക്ക് പുറപ്പെടും. ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും.

Latest News