റമദാൻ പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ- റമദാൻ പ്രമാണിച്ച് തൊള്ളായിരത്തിലധികം നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. തിങ്കളാഴ്ച മുതൽ നിലവിൽ വന്ന കിഴിവുകൾ വിശുദ്ധ റമദാൻ മാസം അവസാനം വരെ തുടരും. രാജ്യത്തെ പ്രധാന സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാര്ക്കറ്റുകൾ, മറ്റു വിൽപ്പന കേന്ദ്രങ്ങൾ എന്നിവയുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പാൽ, തൈര്, പാലുൽപ്പന്നങ്ങൾ, ടിഷ്യൂ പേപ്പർ, ക്ലീനിംഗ് സപ്ലൈസ്, പാചകം ചെയ്യുന്നതിനുപയോഗിക്കുന്ന വിവിധ തരം എണ്ണ, നെയ്യ്, ചീസ്, ശീതീകരിച്ച പച്ചക്കറികൾ, പരിപ്പ്, കുടിവെള്ളം, ജ്യൂസുകൾ, തേൻ, ഫ്രഷ് പൗൾട്രി, റൊട്ടി, ടിന്നിലടച്ച ഭക്ഷണം, പാസ്ത, എന്നിവ കിഴിവുള്ള സാധനങ്ങളുടെ വില പട്ടികയിൽ ഉൾപ്പെടുന്നു.
 

Tags

Latest News