ഞാനോ..കോളേജിലോ... ഇതേവരെ പോയിട്ടില്ല- നടി മീന

കൊച്ചി-സിനിമയില്‍ ബാലതാരമായി അഭിനയജീവിതം ആരംഭിച്ച നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങീ തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി സിനിമകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി സജീവമായിരുന്ന മീന, ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ്.ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായാണ് മീനയെത്തുന്നത്. മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ് മീന സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലും കഥാപാത്രമായും താന്‍ ഇതുവരെ കോളേജില്‍ പോയിട്ടില്ലെന്നാണ് മീന പറയുന്നത്. പേഴ്‌സണല്‍ ലൈഫില്‍ ഞാന്‍ ഇതുവരെ കോളേജില്‍ പോയിട്ടില്ല. പ്രൊഫഷണലിലും ഞാന്‍ ഒരു സിനിമയിലും അങ്ങനെ അഭിനയിച്ചിട്ടില്ല. മലയാളത്തിലും, തമിഴിലും, തെലുങ്കിലുമൊന്നും എനിക്ക് കോളേജില്‍ പോയി ചെയ്തതായി ഓര്‍മയില്ല.
ആദ്യമായിട്ടാണ് കോളേജ് സ്റ്റുഡന്റ് ആയിട്ട് അഭിനയിച്ചത്. 40 വര്‍ഷത്തിന് ശേഷം ഇനി അങ്ങനെ ഒരു അവസരം കിട്ടില്ല എന്ന് വിചാരിച്ച സമയത്താണ് ഇത് വന്നതെന്നാണ് മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മീന പറഞ്ഞത്.

Latest News