കുസാറ്റിലെ പീഡനശ്രമം; സര്‍വകലാശാല  ആഭ്യന്തര അന്വേഷണം ആരംഭിച്ചു

കൊച്ചി- കുസാറ്റ് കലോത്സവത്തിനിടെ സിന്‍ഡിക്കേറ്റ് അംഗം വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സംഭവത്തില്‍ സര്‍വകലാശാല ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ദൃക്സാക്ഷിയായ സെക്യൂരിറ്റി ഓഫീസറോടും കലോത്സവത്തിന്റെ കോര്‍ഡിനേറ്റര്‍ കെ.കെ ഗിരീഷ് കുമാറിനോടും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടി.ഗിരീഷ് കുമാറിനെ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കി. ഹിന്ദി ഡിപ്പാര്‍ട്ട്മെന്റിലെ ഡോ. ബിന്ദുവിനാണ് പുതിയ ചുമതല.

Latest News