മോഡിയുടെ കുടുംബം; പ്രൊഫൈലില്‍ ചേര്‍ത്ത് ബി.ജെ.പി നേതാക്കള്‍

ന്യൂദല്‍ഹി-രാജ്യം മുഴുവന്‍ മോഡിയുടെ കുടുംബം എന്ന പ്രചരണ മുദ്യാവാക്യവുമായി ബി.ജെ.പി ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങുന്നു. നരേന്ദ്രമോഡിക്ക് കുടുംബമില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്  പരിഹാസിച്ചതിനു പിന്നാലെയാണ്  ബി.ജെ.പിയുടെ പ്രചാരണം.

തെലങ്കാനയിലെ അദിലാബാദില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോഡി കുടുംബാധിപത്യ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അവയ്ക്ക് വ്യത്യസ്തമുഖമുണ്ടാകുമെങ്കിലും നുണയും കൊള്ളയും പൊതു സ്വഭാവമാണെന്ന് മോഡി പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളും തന്റെ കുടുംബമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം മുഴുവന്‍ തന്റെ കുടുംബമാണെന്ന മോഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ 'മോദി കാ പരിവാര്‍' എന്ന് ചേര്‍ത്തു.

 

Latest News