യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍  പകര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ചണ്ഡിഗഡ്-ഹോട്ടല്‍ മുറിയില്‍ ഒളിച്ചുകടന്ന് അതിഥിയുടെ കുളിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. ചണ്ഡിഗഡിലെ സെക്ടര്‍17ലെ താജ് ഹോട്ടലിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടല്‍ ജീവനക്കാരന്‍ ജമ്മു സ്വദേശിയായ യുവതി തങ്ങുന്ന മുറിയുടെ മാസ്റ്റര്‍ കീ സ്വന്തമാക്കിയ ശേഷം കുളിമുറിയിലായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്.
ഇയാളെ കണ്ട് യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നാലെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു. യുവതി ഇയാള്‍ക്കെതിരെ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതി ഹോട്ടല്‍ മുറിയിലേക്ക് പോയതായി സ്ഥിരീകരിച്ചു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നും ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും പൊലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.
 

Latest News