Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബഹ്‌റൈന്‍ കേരളീയ സമാജം ജിസിസി കലോത്സവം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മനാമ- ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://www.bksbahrain.com/gcckalotsavam2024 എന്ന ലിങ്ക് ഉപയോഗിച്ച് പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഈ മാസം 15 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് രജിസ്‌ട്രേഷന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.
മാര്‍ച്ച് അവസാനം മുതല്‍ വ്യക്തിഗത സ്റ്റേജ് ഇതര മത്സരങ്ങള്‍ ആരംഭിക്കും. ശാസ്ത്രീയ നൃത്ത മത്സരങ്ങള്‍ ഈദ് അവധി ദിവസങ്ങളിലായിരിക്കും നടക്കുക. ഗ്രൂപ്പ് മത്സരങ്ങളില്‍ ജിസിസി രാജ്യത്തു താമസിക്കുന്ന ഏതു രാജ്യത്തു നിന്നുള്ള കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. അതേസമയം വ്യക്തിഗത ഇനങ്ങള്‍ ജിസിസി രാജ്യത്തു താമസിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കലോത്സവത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ സമാജം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 39777801, 37789495, 38360489, 39898050 എന്നീ നമ്പറുകളിലോ വാട്ട്സ്ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതും സമാജത്തില്‍ ബാലകലോത്സവം ഓഫീസ് സന്ദര്‍ശിക്കാവുന്നതുമാണ്. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം 7:30 മുതല്‍ 9:30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും ഓഫീസ് പ്രവര്‍ത്തിക്കും.

Tags

Latest News