ജിദ്ദ- ഒഐസിസി മക്ക സെന്‍ട്രല്‍ കമ്മിറ്റി എന്ന പേരില്‍ ഷാനിയാസ് കുന്നിക്കോടിന്റെ നേതൃത്വത്തില്‍ മക്കയില്‍ പുതിയ സമാന്തര കമ്മിറ്റി രൂപീകരിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഒഐസിസി ഗ്ലോബല്‍, നാഷണല്‍, റീജ്യണല്‍ കമ്മിറ്റിയുടെയോ കെപിസിസി യുടെയോ അനുവാദമോ അംഗീകാരമോ ഈ കമ്മിറ്റിക്കില്ലെന്നും ഒഐസിസി വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സഹീര്‍ മാഞ്ഞാലിയും ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കലയും പ്രസ്താവനയില്‍ അറിയിച്ചു. കെപിസിസി. ഒഐസിസി നേതൃത്വം അംഗീകരിച്ച ഔദ്യോഗിക കമ്മിറ്റി നൗഷാദ് പെരുന്തല്ലൂര്‍ പ്രസിഡന്റായുള്ള മക്ക ഒഐസിസി കമ്മിറ്റിയാണെന്നും അവര്‍ പറഞ്ഞു. പുതുതായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ഷാനിയാസ് കുന്നിക്കോടിന് നല്‍കിയിട്ടുണ്ട്. സമാന്തര കമ്മിറ്റിയുമായി മുന്നോട്ടുപോയാല്‍ കര്‍ശനമായ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.