ഖോബാര്‍ - വാക്കുര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ കക്ഷിയെ വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയും സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെടുകയും ചെയ്ത പ്രതിയെ പിടി കൂടിയതായി കിഴക്കന്‍ പ്രവിശ്യാസുരക്ഷ വിഭാഗം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ കൂട്ടുകാരനെ ചികിത്സക്കായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരുന്നതായും പ്രതിക്കെതിരില്‍ ശിക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും സുരക്ഷ വിഭാഗം അറിയിച്ചു.