റിയാദ്- യാത്ര വാഹനങ്ങളിലുണ്ടായിരിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഹുണ്ടായിയുടെ 548 വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട എമര്‍ജന്‍സി എക്സിറ്റുകള്‍ക്ക് സമീപം ലേബലുകള്‍ പതിക്കാതിരിക്കുക, അപകട സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങാനുപയോഗിക്കുന്ന എമര്‍ജന്‍സി ഗ്ലാസുകള്‍ തുറക്കാനാവശ്യമായ ഗണ്‍ സ്ഥാപിക്കാതിരിക്കുക എന്നിവയാണ് വാഹനങ്ങളിലുണ്ടായിരുന്ന സുരക്ഷ വീഴ്ചകള്‍. കമ്പനിയുടെ 2016 മുതല്‍ 2023 വരെയുള്ള മോഡലുകളിലെ ബസുകള്‍ ഉപയോഗിക്കുന്നവര്‍ റീകാള്‍ എസ് എ സൈറ്റിലൂടെയോ 8001240401, 8001240191,8003040777 എന്നീ ടോള്‍ഫ്രീ നമ്പറുകള്‍ വഴി ബന്ധപ്പെട്ടോ തങ്ങളുടെ വാഹനത്തിന്റെ നിജസ്ഥിതി ഉറപ്പു വരുത്തണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.