Sorry, you need to enable JavaScript to visit this website.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് മേയ് 16ലേക്ക് മാറ്റി 

പെരുമ്പാവൂര്‍-മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് മേയ് 16 ലേക്ക് റിലീസ് നീട്ടി. മാര്‍ച്ച് 28ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്. ആരാധകര്‍ക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ സമ്മാനമായി ബറോസ് എത്തുന്നു എന്നതാണ് പ്രത്യേകത. മേയ് 21 നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍. കഴിഞ്ഞ ഡിസംബറില്‍ ബറോസ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. പിന്നീട് മാര്‍ച്ച് 28 ലേക്ക് നീട്ടുകയായിരുന്നു. മാര്‍ച്ച് 28നാണ് പൃഥ്വിരാജിന്റെ ആടു ജീവിതത്തിന്റെ റിലീസ്. ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ബറോസ് മേയ് 16 ലേക്ക് നീട്ടുകയായിരുന്നു.
45 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. കാമറയുടെ മുന്‍പിലും പിന്‍പിലും മോഹന്‍ലാല്‍ ഒരുമിക്കുന്നത് ആദ്യമാണ് എന്നതിന്റെ ആവേശമാണ് ആരാധകര്‍ക്ക്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. സംഗീതം ലിഡിയന്‍ നാദസ്വരം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ത്രിമാന ചിത്രമായ ബറോസ് നിര്‍മ്മിക്കുന്നത്.അതേസമയം യുഎസില്‍ എമ്പുരാന്റെ ലൊക്കേഷനിലാണ് മോഹന്‍ലാല്‍. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണമാണ് യുഎസില്‍. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നീ താരങ്ങളും ഈ ഷെഡ്യൂളിലുണ്ട്. യുഎസ് ഷെഡ്യൂളിലും പൃഥ്വിരാജ് കാമറയുടെ മുന്‍പില്‍ എത്തുന്നുണ്ട്. ഇതിനുശേഷം ചെന്നൈ ഷെഡ്യൂള്‍ ആരംഭിക്കും. ഒരുമാസം നീണ്ടതാണ് ചെന്നൈ ഷെഡ്യൂള്‍. മഞ്ജു വാര്യര്‍, സാനിയ അയ്യപ്പന്‍ എന്നിവര്‍ ചെന്നൈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.എമ്പുരാനുവേണ്ടി കൂറ്റന്‍ സെറ്റാണ് ചെന്നൈയില്‍ ഒരുങ്ങിയിട്ടുള്ളത്. മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനായ സുരേഷ് ബാലാജി ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Latest News