നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം കടത്തിയ വനിത ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

നെടുമ്പാശ്ശേരി- കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണകള്ളക്കടത്തിനിടയില്‍ ഒരു വനിതയുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റംസിന്റെ പിടിയിലായി.

ദുബൈയില്‍ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുനില്‍ നിന്നും 797 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചത്.

ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരന്‍ 1182 ഗ്രാം സ്വര്‍ണം നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ സ്വര്‍ണ ചെയിനും വളയും കണ്ടെടുത്തു.

അബുദാബിയില്‍ നിന്നും വന്ന കാസര്‍ക്കോഡ് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയില്‍ നിന്നും 272 ഗ്രാം സ്വര്‍ണവും പിടി കൂടി.

Latest News