ജിദ്ദ - 46 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് ഇന്ത്യ-(ഐ. സി.എസ്) സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും, ഐ.സി.എസ് ജിദ്ദ കമ്മിറ്റിയുടെ രക്ഷാധികാരിയുമായ ഒ.കെ ഉമ്മറിന് ഐ.സി.എസ് സൗദി നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്കി. ഐ.കെ.എസ്്.എസ് സ്റ്റേറ്റ് ചെയര്മാന് ഉസ്താദ് എം.എച്ച് വെള്ളുവങ്ങാട് മെമന്റോ നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.എസ് സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാലകത്തു അബ്ദുറഹിമാന് മൗലവി അധ്യക്ഷത വഹിച്ചു.
ഒ.കെ ഉമ്മര്‍ സാഹിബ് 1977ല്‍ സൗദിയിലെത്തി നീണ്ട 46 വര്‍ഷം ജിദ്ദയില്‍ പ്രവാസ ജീവിതത്തിനിടയില്‍ വണ്ടൂര്‍ ജാമിഅഃ അടക്കമുള്ള ദീനി സ്ഥാപനങ്ങള്‍ക്ക് എന്നും തണലായി നിന്നു. എസ്.വൈ.എഫ്, ഐ.സി.എസ് തുടങ്ങിയ സംഘടനകളിലൂടെ അദ്ദേഹം അനേകം ജീവകാരുണ്യ സേവനങ്ങള്‍ക്ക് നേതൃത്വമേകി. യാത്രയയപ്പു പരിപാടിയില്‍, കെ.ടി സക്കീര്‍ ഹുസൈന് വണ്ടൂര്‍, അബ്ദുല്‍ ഹമീദ് സഖാഫി എടപ്പറ്റ, സി.ടി.പി ഇസ്മാഈല്‍ വണ്ടൂര്‍, സൈഫുദ്ധീന്‍ നാലകത്ത്, ഉസ്മാന് വഹബി തൃക്കലങ്ങോട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
നജുമുദ്ദീന്‍ വെട്ടിക്കാട്ടിരി സ്വാഗതവും എ.പി അന്‍വര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.