'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' സിനിമയുടെ  പേര് മാറ്റണമെന്ന്  സെന്‍സര്‍ ബോര്‍ഡ്

തിരുവനന്തപുരം- 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' സിനിമയു ടെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേരില്‍ 'ഭാരതം' എന്ന് ഉപയോഗിക്കരുതെന്ന് കാട്ടിയാണ് നിര്‍ദേശം. പേര് മാറ്റിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കി കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ല.ചിത്രത്തിന്റെ ട്രെയ്ലര്‍ പിന്‍വലിക്കണമെന്നും നിര്‍ദേശമുണ്ട്. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാം റാവുത്തര്‍ എഴുതി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചി ത്രമാണ് 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം'.
ചിത്രത്തിന്റെ പേരുമാറ്റുമെന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.സുബീഷ് സുധി, ഷെല്ലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ദര്‍ശന നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിജയ് ബാബു, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest News