അവധി ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

റാഞ്ചി - അവധി ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. ജാര്‍ഖണ്ഡിലാണ് രാജ്യത്തിന് തന്നെ അപമാനകരമായ സംഭവം അരങ്ങേറിയത്. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിനൊപ്പം അവധി ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇരുവരും ഹന്‍സ്ദിഹ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദുംകയിലെ 'കുഞ്ഞി' ഗ്രാമത്തിലെ ടെന്റിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ദമ്പതികള്‍ ബിഹാറിലെ ഭഗല്‍പൂരിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ക്രൂര പീഡനത്തിനിരയായ യുവതി ഇപ്പോള്‍ സരയാഹട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ദുംക പോലീസ് സൂപ്രണ്ട് പറഞ്ഞു.

 

 

Latest News