അഷ്റഫ് കുറ്റിച്ചൽ വീണ്ടും ദക്ഷിണമേഖലാ ഒഐസിസി പ്രസിഡണ്ട്
അബഹ- ഒ. ഐ. സി. സി സൗദി ദക്ഷിണമേഖലാ പ്രസിഡണ്ടായി അഷറഫ് കുറ്റിച്ചലിനെ എതിരില്ലാത്ത ഭൂരിപക്ഷത്തിൽ വിജയിച്ചു. നിലവിലെ ജന. സെക്രട്ടറി പ്രകാശൻ നാദാപുരം അടുത്ത മൂന്നുമാസം തല്സ്ഥാനത്ത് തുടരും. മനാഫ് പരപ്പിൽ സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറിയാകും. മേഖലാ ട്രഷററായി ബിനു ജോസഫിനെ തിരഞ്ഞെടുത്തു.
അടുത്ത മൂന്നു വർഷത്തേക്കുള്ള സൗദിയിലെ നാലു റീജിയണൽ കമ്മറ്റികളും നിലവിൽ വന്നതായി സൗദി നാഷണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു. ജിസാൻ, നജറാൻ, ബീഷാ ഏരിയ കമ്മറ്റികളുടെ ഭാരവാഹികളും നേതാക്കളും തിരഞ്ഞെടുപ്പുയോഗത്തിൽ പങ്കെടുത്തു. പുതിയ കമ്മറ്റിയിൽ മുഴുവൻ ഏരിയ കമ്മറ്റിയിൽ നുന്നുള്ളവരേയും പരിഗണിച്ചിട്ടുണ്ടെന്നും ബിജു കല്ലുമല പറഞ്ഞു.
ജന. സെക്രട്ടറിമാരായി റോയി മൂത്തേടം, സനൽ ലിജു ലിജു എബ്രഹാം തുടങ്ങിയവരേയും, വൈസ് പ്രസിഡണ്ടുമാരായി ഷാജി പുളിക്കത്താഴത്ത്, ഫൈസൽ പൂക്കോട്ടുംപാടം, എൽദോ മത്തായി, ഈശ്വാ കുഞ്ഞ് തുടങ്ങിയവരേയും തിഞ്ഞെടുത്തു. റാഷിദ് മഞ്ചേരിയേയും, റഷീദ് കൊല്ലത്തേയും, രണ്ടു വനിതകളേയും സെക്രട്ടിമാരായും തിരഞ്ഞെടുത്തു. 13 അംഗ എക്സിക്കുട്ടീവ് അംഗങ്ങളും ഉൾപ്പെടെ 43 അംഗ കമ്മറ്റിയാണ് നിലവിൽ വന്നത്.
സംഘ് പരിവാറിന്റേയും, പിണറായി സർക്കാരിന്റേയും, ഏകാധിപത്യ ഭരണത്തേയും പ്രതിരോധിക്കാനുതകുന്ന വോളന്റിയർ സംവിധാനത്തിന്നു സൗദി ഒ. ഐ.സി.സി നേതൃത്വം നൽകും. കെ. പി.സി.സി വാർ റൂമിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ സൗദിയിലെ എല്ലാമേഖലകളിൽനിന്നുമുള്ള സൈബർ പോരാളികളെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിക്കും. സൗദിയിലെ പ്രവാസികൾക്ക് നിയമസഹായം നൽകുന്നതിന്നും, പ്രവാസികളുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിന്നും, ഒ.ഐ.സി.സി നേതാക്കളായ ജീവകാരുണ്യപ്രവർത്തകരേയും, നിയമ വിദഗ്ധരേയും ഉൾപ്പെടുത്തി നാഷണൽ കമ്മറ്റിക്കു കീഴിൽ ലീഗൽ സെൽ രൂപീകരിക്കും.