ആറ്റിങ്ങല്‍ നഗരസഭയില്‍ രണ്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രാജിവെച്ചു, പാര്‍ട്ടിക്ക് ഞെട്ടല്‍

തിരുവനന്തപുരം - ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് അപ്രതീക്ഷത തിരിച്ചടി. ആറ്റിങ്ങല്‍ നഗരസഭയില്‍ രണ്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രാജിവെച്ചു. നഗരസഭ വാര്‍ഡ് 22 ചെറുവള്ളിമുക്ക് കൗണ്‍സിലര്‍ സംഗീതാറാണി വി.പി, വാര്‍ഡ് 28 തോട്ടവാരം കൗണ്‍സിലര്‍ ഷീല എ.എസ് എന്നിവരാണ് നഗരസഭാ സെക്രട്ടറി അരുണിന് രാജിക്കത്ത് നല്‍കിയത്.
രാജിവെക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. സി.പി.എം ഭരണ സമിതിയിലുള്ള ആറ്റിങ്ങല്‍ നഗരസഭയില്‍ ആകെ 31 വാര്‍ഡുകളില്‍ ബി.ജെ.പിക്ക് ഏഴും കോണ്‍ഗ്രസിന് 6 സീറ്റുമാണ് ഉണ്ടായിരുന്നത്. അതേസമയം ബി.ജെ.പിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ രാജി വെക്കുന്നത്തോടെ ബി.ജെ.പിക്ക് 5 സീറ്റ് മാത്രമാകും. ബി.ജെ.പിയുടെ പ്രതിപക്ഷ സ്ഥാനത്തിനും മാറ്റമുണ്ടാകും.

            

 

Latest News