ബിനോയ് കോടിയേരിക്ക് തിരിച്ചടി, ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി - ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്നും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും ബിനോയ് കോടിയേരിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ നോട്ടിസുകള്‍ക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി കോടതി തീര്‍പ്പാക്കി  ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ആണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്.  2015 -2016 മുതല്‍ 2021-2022 വരെയുള്ള ഇന്‍കംടാക്‌സ് റിട്ടേണുകള്‍, ബാലന്‍സ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആറ് വര്‍ഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ബിനോയ് മറുപടി നല്‍കിയിരുന്നു.

 

Latest News