റിയാദ് - സമൂഹത്തിൽ ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ യെമനിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പൊതുധാർമികതക്ക് നിരക്കാത്ത, ലജ്ജാകരമായ പദപ്രയോഗങ്ങളോടെയുള്ള ഉള്ളടക്കം സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. പ്രതിയെ നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.