Sorry, you need to enable JavaScript to visit this website.

കാഡ്ബറി ഡയറി മിൽക്കിൽ പുഴുക്കൾ; ഉപയോഗിക്കരുതെന്ന് ഫുഡ് ലബോറട്ടറി

Read More

ഹൈദരാബാദ് - കാഡ്ബറി ഡയറി മിൽക്കിന്റെ ചോക്ലേറ്റുകളിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഇടപെടൽ. ഈ ചോക്ലേറ്റുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി നിർദേശം നൽകി. 
 ഹൈദരാബാദിലെ അമീർപേട്ടിലെ രത്‌നദീപ് മെട്രോ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ രണ്ടുതരം ചോക്ലേറ്റുകളിൽ സാമൂഹ്യപ്രവർത്തകൻ റോബിൻ സാക്കസാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. കാഡ്ബറീസ് ഡയറി മിൽക്കിന്റെ റോസ്റ്റഡ് ബദാമിലും കാഡ്ബറിയുടെ തന്നെ നട്‌സ് ആൻഡ് ഫ്രൂട്‌സ് എന്നീ രണ്ട് ചോക്ലേറ്റുകളിലാണ് വെളുത്ത പുഴുക്കളെ കണ്ടെത്തിയത്. ഇതേ തുടർന്നുള്ള പരാതിയിലാണ് ഫുഡ് ലബോറട്ടറിയുടെ നിർദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട്, 2006 പ്രകാരം പരിശോധിച്ച സാമ്പിൾ സുരക്ഷിതമല്ലെന്ന് ഫുഡ് ലബോറട്ടറി വ്യക്തമാക്കി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഫുഡ് സേഫ്റ്റി ഓഫ് ഇന്ത്യയുടെ ശ്രദ്ധയിലെത്തിക്കാൻ പരാതിക്കാരൻ ഇത് എക്‌സിൽ ഷെയർ ചെയ്തതിന് പിന്നാലെ വൻ പ്രതികരണമാണ് ഉയരുന്നത്. ചോക്ലൈറ്റ് കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കമ്പനികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും സമൂഹമാധ്യമത്തിൽ ശക്തമായ ആവശ്യമാണുള്ളത്.

Latest News