ജിദ്ദ - കേരള മാപ്പിളകലാ അക്കാദമി 'കിർവ്വ 2024' ന്റെ ബാനറിൽ അന്തരിച്ച ഗസൽ ഗായകൻ പങ്കജ് ഉദാസിന് ആദരാഞ്ജലി. പ്രസിദ്ധ ഗായകൻ ജമാൽ പാഷ, പങ്കജ് ഉദാസിന്റെ പ്രശസ്തമായ ഗസലുകൾ ആലപിച്ചു.
മീഡിയവൺ പതിനാലാം രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒന്നാം സീസൺ ജേതാവ് ബാദുഷ, രണ്ടാം സീസൺ സെമി ഫൈനലിസ്റ്റ് സൽമാനുൽ ഫാരിസ് എന്നിവർക്ക് കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ ഇതോടൊപ്പം സ്വീകരണവും നൽകി. 'കിർവ്വ 2024' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു.
പങ്കജ് ഉദാസ് അനുസ്മരണ ശേഷം ഗായകരായ ബാദുഷക്കും സൽമാനുൽ ഫാരിസിനുമുള്ള മാപ്പിള കലാ അക്കാദമി സ്വീകരണവും.
പട്ടുപോലെ മൃദുലമായ - വെൽവെറ്റ് സ്മൂത്ത് വോയിസ് - സ്വര സാധനയാണ് ഇന്ത്യൻ സംഗീതത്തിനു പങ്കജ് ഉദാസിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് മുസാഫിർ പറഞ്ഞു. പ്രസിഡന്റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹസൻ കൊണ്ടോട്ടി നേതൃത്വം നൽകിയ രാഗരാവിൽ വി.പി മുസ്തഫ, അബ്ദുല്ല മുക്കണ്ണി, ഡോ. അഷ്റഫ്' ( ബദറു തമാം പോളി കിനിക്ക്), ഡോ. ഫാറൂഖ് ( ബദറു തമാം പോളി കിനിക്ക്), മൻസൂർ ഫറോക്ക്, അബ്ദുറഹ്മാൻ മാവൂർ, റഹ്മത്ത് അലി, മൻസൂർ ഒഴുകൂർസീതി കൊളക്കാടൻ, സാദിഖലി തുവ്വൂർ, മൻസൂർ ഫറോഖ്, നൗഷാദ് വാഴയൂർ, അൻവർ ചീക്കോട്, ഇല്യാസ് തുടങ്ങിയവർ പങ്കെടുത്തു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളും സദസ്സിൽ നിന്നും ആവശ്യപ്പെട്ട പല ഗാനങ്ങളും ആലപിച്ച് ബാദുഷയും സൽമാനുൽ ഫാരിസും പരിപാടിയിൽ പങ്കെടുത്തവരുടെ മനം കവർന്നു. റഹീം കാക്കൂർ, ഫർഹാൻ ഫാറൂഖ്, മുംതാസ് അബ്ദുറഹ്മാൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു. ബാദുഷക്കും സൽമാനുൽ ഫാരിസിനുമുള്ള ഉപഹാരങ്ങൾ കെ.എൻ.എ ലത്തീഫ്, മുഷ്താഖ് മധുവായ് എന്നിവർ കൈമാറി. മുഷ്താഖ് മധുവായ് സ്വാഗതവും ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.