ഇത് ചരിത്രം, ജിദ്ദ ഇന്ത്യന്‍ സ്‌കൂളിന് ആദ്യ വനിതാ ചെയര്‍പേഴ്‌സൺ

ജിദ്ദ - ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഡോ. എം. ഹേമലതയെ തെരഞ്ഞെടുത്തു.  കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന ഹേമലത തമിഴ്‌നാട് സ്വദേശിനിയാണ്. സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ഒരു വനിത എത്തുന്നത്് ഇതാദ്യമാണ്. ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് ഡോ. ഹേമലതയെ തെരഞ്ഞെടുത്തത്.

 

Latest News