Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആര്‍.ഐ.സി.സി അഹ്‌ലന്‍ റമദാന്‍ മാര്‍ച്ച് 01 വെള്ളിയാഴ്ച്ച

റിയാദ് -  റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ്‌ലന്‍ റമദാന്‍ വെള്ളിയാഴ്ച നടക്കും. പുണ്യങ്ങളുടെ വസന്തകാലമായ റമദാനിനെ വരവേല്‍ക്കാന്‍ വിശ്വാസികളെ സജ്ജമാക്കാനും ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പ്രായാഗികതയും, വിവിധ പുണ്യ കര്‍മ്മങ്ങളുടെ രൂപവും ആചരിക്കേണ്ട രീതികളും അടക്കം റമദാനുമായി ബന്ധപ്പെട്ട വ്യത്യസ്ത തലങ്ങള്‍ സംഗമത്തില്‍ ചര്‍ച്ചചെയ്യും. സാമൂഹിക തിന്മകളുടെ ചുഴിയില്‍ പെട്ട് ജീവന്‍ നഷ്ടമാവുന്ന കുട്ടികളുടെ വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്ന സാഹചര്യത്തില്‍ മക്കളും മാതാപിതാക്കളും ചതിക്കുഴികളെ അറിഞ്ഞിരിക്കാനും ധാര്‍മ്മിക പാതയിലൂടെ മുന്നോട്ട് പോകുവാനും ആവശ്യമായ കാര്യങ്ങള്‍ സംഗമം ചര്‍ച്ച ചെയ്യും. 
അഹ്‌ലന്‍ റമദാന്‍ സുല്‍ത്താന ജാലിയാത്ത് മലയാള വിഭാഗം പ്രബോധകന്‍ ഉമര്‍ ഫാറൂഖ് മദനി ഉദ്ഘാടനം നിര്‍വ്വഹിക്കും. ആര്‍.ഐ.സി.സി ചെയര്‍മാര്‍ ഉമര്‍ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളില്‍ പ്രമുഖ പ്രബോധകരും വാഗ്മിയുമായ ശിഹാബ് എടക്കര, സുബൈര്‍ സലഫി പട്ടാമ്പി, അബ്ദുല്ല അല്‍ ഹികമി, ഷുക്കൂര്‍ ചക്കരക്കല്ല്, ആഷിക് ബിന്‍ അഷ്‌റഫ്, അമീന്‍ മദീനി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
2024 മാര്‍ച്ച് 01 വെള്ളിയാഴ്ച സുലൈ തന്‍ഹാത്ത് ഇസ്തിരായയില്‍ വൈകുന്നേരം 4 മുതല്‍  10 വരെ നടക്കുന്ന സംഗമത്തില്‍ ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍മാരായ എഞ്ചിനിയര്‍ അബ്ദുറഹീം , ഇക്ബാല്‍ കൊല്ലം, മൊയ്തു അരൂര്‍, മുഹമ്മദ് കുട്ടി പുളിക്കല്‍, ഷഹീന്‍ അല്‍ ഹികമി, അബ്ദുറഊഫ് സ്വലാഹി തുടങ്ങിയവര്‍ സംസാരിക്കും.
മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ആര്‍.ഐ.സി.സി പ്രവര്‍ത്തക സംഗമം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര, ജാഫര്‍ പൊന്നാനി,  മൊയ്തു അരൂര്‍, ഒമര്‍ ശരീഫ്, അബ്ദുല്ല അല്‍ ഹികമി, അനീസ് എടവണ്ണ, അഷ്‌റഫ് തേനാരി, ശിഹാബ് മണ്ണാര്‍ക്കാട്, അബ്ദുല്‍ റൗഫ് സ്വലാഹി, ആഷിക് ബിന്‍ അഷ്‌റഫ്, റിയാസ് ചൂരിയോട്, അര്‍ഷദ് സേട്ട്,  ബഷീര്‍ കുപ്പോടന്‍, ഷഹജാസ് പയ്യോളി തുടങ്ങിയവര്‍ സംസാരിച്ചു

Tags

Latest News